കുറച്ചൂടെ ശ്രമിക്കാം
ജീവിതത്തിൽ എല്ലാവരും സ്വാർത്ഥരാണ്. എല്ലാത്തിനും അവനവന്റെ ശരികൾ മാത്രം.
അത് മൂർച്ചിക്കുമ്പോൾ ആണ് ഒറ്റക്കാവുന്നതും ഒറ്റക്കാക്കുന്നതും. ഒരു മനുഷ്യൻ എല്ലാ അർത്ഥത്തിലും ഒറ്റക്ക് ജീവിക്കാൻ പഠിക്കുമ്പോൾ ആണ് ജീവിതം എന്തെന്ന് അനുഭവിക്കുന്നത്.
ഒരുമിച്ചു ഇരിക്കാൻ പഠിക്കണം,
സംസാരിക്കാൻ പഠിക്കണം,
കേൾക്കാൻ പഠിക്കണം.
ഒരുമിച്ചു താമസിച്ചുകൊണ്ടോ
ഒരു കൂരകീഴിൽ കഴിഞ്ഞതുകൊണ്ടോ
ആരും ആരെയും അറിയുന്നില്ല.
സമയത്തിന് ഏറെ പ്രാധാന്യമുണ്ട് ബന്ധങ്ങൾക്ക്.
അത് അടുത്തിരുന്നു പലതും പങ്കുവെച്ചാലേ മനസിലാവു
ഓരോരുത്തരും ആരാണെന്നും ആർക്കൊക്കെ ആരെല്ലാമാണെന്നും.
ജീവിതം, അത് ജീവിക്കാനുള്ളതാണ്,
തീർക്കാനുള്ളതല്ല.
മനസ്സു തുറക്കാൻ
അതിൽ എന്താണെന്ന് തിരക്കാൻ
കുറച്ചൂടെ ശ്രമിക്കാം
അവരെ അറിയാൻ കേൾക്കാം
പരാധികൾ ഇല്ലാതെ
പരിഭവങ്ങൾ ഇല്ലാതെ
വിധിയോടെ അല്ലാതെ
മനുഷ്യാവസ്ഥയെ മനുഷ്യനായി നിന്ന് സ്നേഹിക്കാൻ പഠിക്കാം
കൂടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും താങ്ങായി മാറാം.
സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ
മറ്റെന്താണു വേണ്ടത് ഈ മനുജനിൽ.
perfect 😘😘
ReplyDelete😅
Deleteനന്നായിരിക്കുന്നു ! മനുഷ്യ ബന്ധങ്ങൾ അങ്ങനെയാണ് ! സംസാരിച്ചും, പറഞ്ഞും, കൂടെ ഇരുന്നു ചിരിച്ചും,
ReplyDeleteചർച്ച ചെയ്തും ആണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്.
ജീവിതം ഒറ്റപ്പെടുന്നത്,
ബന്ധങ്ങൾ ഇല്ലാത്തപ്പോൾ,
സംസാരം ഇല്ലാത്തപ്പോൾ
പാരസ്പര്യം ഇല്ലാത്തപ്പോൾ ചിരിച്ചും
Thank you, father.
DeleteAmazing lines😍
ReplyDelete🙂
DeleteAmazing....
ReplyDelete😁
Deleteഇതിലെ അക്ഷരങ്ങൾക്ക് ജീവനുണ്ടെന്ന് വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി...
ReplyDeleteപറഞ്ഞ വാക്കുകൾക്ക് നന്ദി!
DeleteFact..... Nice diii
ReplyDeleteThanks da
DeleteKing Of Casino - Aloha, CT (813) 585-4390
ReplyDeleteKing where can i buy air jordan 18 retro red of Casino, Aloha, CT where can i buy air jordan 18 retro varsity red (813) 585-4390. The Resort Casino air jordan 18 retro men blue on sale & new air jordan 18 retro racer blue Hotel in Aloha is a luxury hotel and casino located on the how can i find air jordan 18 retro yellow beach in